GAF RATED SAPS WITH A* ( EXCELLENT)

Fr. Denni Thomas,  Principal,  Justine Cyriac (Staff Secretary), Mr. Cherian K Abraham (Staff Rep.) receiving the memento from Ms. Reb...



gar-photo-1Fr. Denni Thomas,  Principal,  Justine Cyriac (Staff Secretary), Mr. Cherian K Abraham (Staff Rep.) receiving the memento from Ms. Rebecca J Dahl  at the annual conference held on November 12 , 2016 at  Hotel Olive Down town, Cochin , India.

 





ബ്രിട്ടൻ ആസ്ഥാനമാക്കിയുള്ള അന്തർദേശിയ സംഘടനയായ ” ഗ്ലോബൽ അക്കാഡമിക് ഫോറം ” നടത്തിയ ഗ്ലോബൽ അക്കാഡമിക് റേറ്റിങ്ങിൽ ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിനു ” എ സ്റ്റാർ ” പദവി ലഭിച്ചു. ലോകനിലവാരത്തിലുള്ള സ്‌കൂളുകളെ അടുത്തറിയുവാനും, അവരെ പറ്റി മറ്റുള്ളവരെ അറിയിക്കുവാനും ലക്‌ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഗ്ലോബൽ അക്കാഡമിക് ഫോറം അന്തർദേശിയ തലത്തിൽ നടത്തുന്നത്. ഏഷ്യൻ രാജ്യങ്ങളിലെ തെരെഞ്ഞെടുത്ത സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് അവരുടെ പ്രഥമ കർത്തവ്യം.

കേരളത്തിൽ നിന്നും 14 സ്കൂളുകളെയാണ് അവർ ലിസ്റ്റ് ചെയ്തിരുന്നത്. അതിൽ സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിനു ” എ സ്റ്റാർ ” പദവിയാണ് ലഭിച്ചിരിക്കുന്നത്. എ ത്രീ സ്റ്റാർ പദവിയാണ് ഏറ്റവും ഉയർന്ന അന്തർദേശിയ പദവി. നാല് പോയിന്റുകൾ കൂടി ലഭിച്ചാൽ സെന്റ് ആന്റണിസിനു എ ടു സ്റ്റാർ പദവി ലഭിക്കും. അടുത്തവർഷം ആ പദവിയിലേക്ക് എത്തും എന്നാണ് സ്കൂൾ അധികൃതർ പ്രതീക്ഷിക്കുന്നത്.
ഇന്ന് സ്‌കൂളിൽ നടന്ന ചടങ്ങിൽ വച്ച് ഗ്ലോബൽ അക്കാഡമിക് ഫോറം പ്രസിഡണ്ട് റബേക്ക ജെ ഡാലിൽ നിന്നും പ്രിൻസിപ്പൽ ഫാ ഡെന്നി തോമസ് നെടുംപതാലിൽ അവാർഡ് ഏറ്റുവാങ്ങി. റവ. ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാലിന്റെ അധ്യക്ഷതയിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറക്കൽ മുഖ്യ പ്രഭാഷണം നടത്തി.

” GAR ” കമ്മറ്റി കൺവീനർ സുനിത മാത്യു സ്വാഗതവും പി റ്റി എ പ്രസിഡണ്ട് അഡ്വ. സോണി തോമസ് ആശംസയും പറഞ്ഞു. സംഘടനയുടെ നാഷണൽ ഡയറക്ടർ തോംസൺ ഫിലിപ്പ് ആമുഖ പ്രഭാഷണവും നടത്തി.
ഇതിനോടൊപ്പം ” സെന്റർ ഓഫ് എക്സലൻസ് ” അവാർഡും സ്‌കൂളിന് ലഭിച്ചു. അധ്യാപന നിലവാരം, ഭൗതിക സാഹചര്യങ്ങളുടെ ലഭ്യത, പഠ്യേതര പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്ക് നൽകുന്ന വ്യക്തിപരമായ ശ്രദ്ധ, 10 , 12 ക്‌ളാസ്സുകളിലെ പരീക്ഷകളിൽ വിജയം, സാമൂഹിക പ്രതിബദ്ധത തുടങ്ങി ഏഴ് മൂല്യനിർണ്ണയ സൂചകങ്ങളാണ് റേറ്റിങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
കേരളത്തിലെ ഏറ്റവും മികച്ച സ്കൂളുകൾ ഒന്നാണ് ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ. വർഷങ്ങളായി അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷകളിൽ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ഉജ്ജ്വലവിജയം നേടാറുണ്ട് . ഈ വർഷത്തെ അഖിലേന്ത്യാ എന്‍ട്രന്‍സി ലും സെന്റ് ആന്റണിസിലെ മിടുക്കൻമ്മാർ റാങ്കുകൾ വാരികൂട്ടിയിരുന്നു.
നാലായിരത്തി അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന സെന്റ് ആന്റണിസ് സ്‌കൂൾ കേരളത്തിലെ നിരവധി സി ബി എസ്  ഇ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിലും ഒന്നാമതാണ്.

സ്കൂൾ മാനേജർ ഫാ ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിൻസിപ്പൽ ഫാ ഡെന്നി തോമസ് നെടുംപതാലിൽ , വൈസ് പ്രിൻസിപ്പൽ ഫാ സിബി അറക്കൽ എന്നിവരാണ് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത്

 

COMMENTS

Name

achievements,5,announcements,1,News,2,STUDENTS,2,
ltr
item
St. Antony’s Public School : GAF RATED SAPS WITH A* ( EXCELLENT)
GAF RATED SAPS WITH A* ( EXCELLENT)
http://saps.edu.in/wp-content/uploads/2014/05/GAR-photo-1.jpg
https://1.bp.blogspot.com/-QLgTxuE1U3w/WCiWCbL30pI/AAAAAAAAEks/7gaC7zG10U8RNebQEp5AuOSBIbLE0XEEQCLcB/s72-c/WhatsApp%2BImage%2B2016-11-12%2Bat%2B7.19.23%2BPM%25281%2529.jpeg
St. Antony’s Public School
http://blog.saps.ac.in/2016/11/gaf-rated-saps-with-excellent.html
http://blog.saps.ac.in/
http://blog.saps.ac.in/
http://blog.saps.ac.in/2016/11/gaf-rated-saps-with-excellent.html
true
6956307642610564715
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy